Showing posts with label രാത്രി പ്രാര്‍ത്ഥന. Show all posts
Showing posts with label രാത്രി പ്രാര്‍ത്ഥന. Show all posts

Friday, October 26, 2018

രാത്രിജപം

രാത്രിജപം

-----------
കരുണാമയനായ കർത്താവേ, കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളുമായി ഞാൻ തിരുസന്നിധിയിൽ അണയുന്നു.. പൊന്നുതമ്പുരാനേ.. നിശബ്ദതയിൽ വസിക്കുന്നവനേ.. വാചാലമായ എന്റെ മനസിനെ അങ്ങ്‌ വായിച്ചെടുക്കണമേ.. ഹൃദയവിചാരങ്ങളെ പരിശോധിക്കുന്ന നല്ല ദൈവമേ.. നിന്റെ കരം എന്റെ ജീവിതത്തിൽ പ്രവർത്തിക്കുവാൻ വൈകരുതേ.. വിശ്വാസത്തിന്റെ പോരായ്മകൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കുവാൻ അങ്ങ്‌ വരേണമേ.. ജീവിതത്തിന്റെ സന്തോഷവും സമാധാനവും അങ്ങ്‌ ഈ രാത്രിപ്രാർത്ഥനയിൽ ഞങ്ങളിൽ വർഷിക്കുണമേ....തടസ്സങ്ങളുടെ മേൽ ,ഭാരപ്പെടുന്ന അവസ്ഥകളുടെ മേൽ , നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളുടെ മേൽ, രോഗപീഢകളുടെ മേൽ, ജോലിയിലെ പരാജയങ്ങളുടെ മേൽ, സാമ്പത്തീക തകർച്ചകളുടെ മേൽ, സ്നേഹിക്കപ്പെടാത്ത വേദനയുടെ നിമിഷങ്ങളിൽ, പഠനത്തിലെ പ്രയാസങ്ങളുടെ മേൽ, ആത്മീയ തളർച്ചയുടെ മേൽ, സ്വപ്നങ്ങളുടെ മേൽ, കുടുബജീവിതത്തിലെ പ്രതിസന്ധികളിന്മേൽ, മക്കളുടെ വഴിതെറ്റിയ ശീലങ്ങളിന്മേൽ, മാതാപിതാക്കളുടെ സ്നേഹമില്ലാത്ത പെരുമാറ്റങ്ങളിന്മേൽ, കടഭാരങ്ങളിന്മേൽ, സൗഹൃദബന്ധങ്ങളിലെ ചൂഷണങ്ങളിന്മേൽ, വിശ്വാസത്തിലെ മരവിപ്പിന്മേൽ, അങ്ങനേ അനേകമനേകം നീറുന്ന ആവശ്യങ്ങളുമായി പ്രാർത്ഥിക്കുന്ന മക്കളിലേക്ക്‌ ഈശോയെ കടന്നുവരേണമേ... ഞങ്ങളെ രക്ഷിക്കണമേ... ഒരു പ്രാർത്ഥന പോലും കർത്താവേ...ഒരു തുള്ളി കണ്ണുനീരുപോലും നിന്റെ മുൻപിൽ വിലയില്ലാതെ പോകില്ലെന്നു ഞങ്ങൾ വിശ്വസിക്കുന്നു... കർത്താവേ അങ്ങ്‌ മാത്രം ആശ്രയം.. അങ്ങിൽ മാത്രം രക്ഷ.... നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ...
🌺ആമ്മേൻ🌺

Sunday, November 15, 2015

ഉറങ്ങും മുൻപ് ,


ദൈവ സ്‌നേഹം നിറഞ്ഞു നിൽക്കും ദിവ്യ കാരുണ്യമേ .. എന്റെ ആത്മാവിന്റെ ശക്തിയും സൗഖ്യവും സഹായവുമെ ...അങ്ങയെ അയോഗ്യതയോടെ സ്വീകരിച്ച നിമിഷങ്ങൾക്കായി മാപ്പു ചോദിക്കുന്നു .
ഈശോയെ തകർന്ന് നുറുങ്ങിയ മനസുകൾക്ക്‌ പുതുജീവൻ നൽകുന്ന സ്വർഗീയ ഭോജനമാകുന്നല്ലോ അങ്ങു.
കുഞ്ഞു നാളിൽ അങ്ങയെ ആദ്യമായി സ്വീകരിക്കാൻ കൊതിച്ച എന്റെ മനസിന്റെ നിഷ്കളങ്കതയും സ്‌നേഹവും തീക്ഷ്ണതയും ഈശോയെ എനിക്കു നഷ്ടമായി കൊണ്ടിരിക്കുന്നല്ലോ ഈശോയെ....
അന്നത്തെ ക്കാൾ ഏറെ തീക്ഷ്ണതയോടെ അങ്ങിലെക്കു തിരിച്ചു വരാൻ ഞാൻ കൊതിക്കുന്നു .
ആഗ്രഹിക്കുന്നു .കാരുണ്യത്തോടെ എന്നേ ചേർക്കേണമേ ഈശോയെ ...ഇപ്പോഴും
എപ്പോഴും എന്നേക്കും
ആമേൻ .

Thursday, September 5, 2013

ശാന്തമായ രാത്രി

കണ്മണി പോലെന്നെ കാത്തുപാലിക്കുന്ന ഈശോയെ ഈ രാത്രിയിൽ എന്റെ ആത്മാവും ശരീരവും അങ്ങേക്ക് ഞാൻ സമര്പ്പിക്കുന്നു. ശാന്തമായ രാത്രി നല്കി ഞങ്ങളെ അനുഗ്രഹിക്കണേ.

Sunday, September 1, 2013

ശുഭരാത്രി.



 
 

 
ഞാൻ ഉറങ്ങുവാൻ താരാട്ട് പാടുന്ന ദൈവമേ അങ്ങേക്ക് ആരാധന.
ശാന്തമായ രാത്രിയും ശുഭകരമായ പര്യവസാനവും നല്കി ഞങ്ങളെ അനുഗ്രഹിക്കണേ. ആമേൻ