Showing posts with label ധ്യാനങ്ങള്‍.. Show all posts
Showing posts with label ധ്യാനങ്ങള്‍.. Show all posts

Thursday, August 29, 2013

Wednesday, August 28, 2013

ഈശോയെ,

ഈശോയെ, എന്റെ ജീവിതത്തിലെ ഏകാന്തതകളെ അങ്ങയോടുള്ള സ്നേഹത്തിന്റെ പ്രാർത്ഥനയാക്കി ഞാൻ മാറ്റുമ്പോൾ അവയെ അങ്ങ് സ്വീകരിക്കണമേ..

മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല

അന്ന്, മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന് പറഞ്ഞു ദൈവം പുരുഷന് തുണയായി സ്ത്രീയെ നല്‍കി...
ഇന്ന് ദൈവം ഏകനായിരിക്കുന്നത് നന്നല്ല എന്ന് കണ്ട നമ്മള്‍ ദൈവത്തിനു തുണയായി മനുഷ്യരെ ദൈവങ്ങളാക്കുന്നു

ഏതൊരു പുരുഷന്റെയും വിജയത്തിന്

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും.. വെറുമൊരു സ്ത്രീയല്ല...
കരങ്ങൾ കൂപ്പി, മുട്ട് കുത്തി, നിറമിഴികളുമായി ദൈവസന്നിധിയിൽ നില്ക്കുന്ന ഒരു സ്ത്രീ.....അത് അമ്മയാകാം...ഭാര്യയാകാം....സഹോദരിയാകാം....

ദൈവത്തിന്റെ പക്കലുള്ളത്‌

ദൈവത്തിന്റെ പക്കലുള്ളത്‌ നമുക്ക് ലഭിക്കണമെങ്കിൽ
നമ്മുടെ പക്കലുള്ളത്‌ നാം ദൈവത്തിനു നല്കണം...

ഹൃദയത്തിന്റെ ഭാഷ

ഇന്ന് ദൈവത്തിനാവശ്യം ഹൃദയം കൊണ്ട് ലോകത്തോട് സംസാരിക്കുന്ന മനുഷ്യരേയാണ്...
ഹൃദയത്തിന്റെ ഭാഷ മറന്ന മനുഷ്യന് സ്‌നേഹിക്കുവാനും സ്‌നേഹത്തിന്റെ ഭാഷ മറന്ന മനുഷ്യന് ജീവിക്കുവാനും സാധിക്കില്ല....

നിന്റെ പ്രാർത്ഥനകളിൽ

നിന്റെ പ്രാർത്ഥനകളിൽ ദൈവം നിന്റെ ആഗ്രഹങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം നല്കുന്നത് നിന്റെ ആവശ്യങ്ങൾക്കാണ്.

കുടുംബത്തിന്റെ ഐശ്വര്യം

ഒരു കുടുംബത്തിന്റെ ഐശ്വര്യം എന്ന് പറയുന്നത് വീടിന്റെ വലിപ്പമോ മോടിയോ അല്ല, മറിച്ച്, അവിടെ വസിക്കുന്ന വ്യക്തികളുടെ മനസിന്റെ വലിപ്പവും നന്മയുമാണ്‌.

ആരാധന

ശമ്പളം തരുന്ന ദൈവത്തെ ആരാധിക്കുന്നതിനു പകരം
ദൈവം തരുന്ന ശമ്പളത്തെ ആരാധിക്കരുത്‌... ഡോ. ജോണ്

വിശ്വാസം

യേശുവിൽ വിശ്വസിച്ചു തുടങ്ങുമ്പോൾ, നീ അവിടുത്തെ അനുഭവിച്ചു തുടങ്ങും.

വിശപ്പ്‌

വിശപ്പാണ് ഭക്ഷണത്തിന്റെ രുചി തീരുമാനിക്കുന്നത്.