Thursday, August 29, 2013
ഈ പ്രഭാതത്തില്‍... 30. 08. 2013
ഈശോയെ ഇതാ ഞാൻ ഈ പുതിയ ദിവസത്തെ അങ്ങയുടെ കരങ്ങളിൽ നിന്നും സ്വീകരിക്കുന്നു. ഈ ദിവസത്തിനു, ഞാൻ അങ്ങയെ പൂര്ണ ശക്തിയോടും പൂര്ണ മനസ്സോടും കൂടെ നന്ദി പറയുന്നു. ഇന്ന് ഞാൻ ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്, അങ്ങയുടെ സ്നേഹത്തിലും കാരുണ്യത്തിലും ആശ്രയിച്ചുകൊണ്ടു. ഇന്നത്തെ ദിവസം മുഴുവൻ അങ്ങയുടെ സാന്നിദ്ധ്യം എന്റെകൂടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു നാഥാ. നല്ല തീരുമാനങ്ങളോട്കൂടെ ഞാൻ ഈ ദിവസം ആരംഭിക്കുന്നു.
ഈശോയെ അങ്ങ് എന്റെകൂടെയും എന്റെ കുടുംബത്തിന്റെ കൂടെയും എന്റെ തൊഴിലിന്റെ കൂടെയും ഉണ്ടെന്നു ഞാൻ പൂര്ണമായി വിശ്വസിക്കുന്നു. ഇന്ന് ഞാൻ പഠിക്കേണ്ടതും ചെയ്യേണ്ടതുമായ എല്ലാ ജോലികളെയും അങ്ങേക്ക് സമര്പ്പിക്കുന്നു. ഞാൻ ചെയ്യുന്ന ഓരോ കാര്യവും അങ്ങേക്കും മറ്റുള്ളവര്ക്കും സന്തോഷം നല്കുന്നതായിരിക്കട്ടെ.
ഈശോയെ ഇന്നത്തെ ദിവസത്തെ സ്നേഹവും ക്ഷമയും കരുണയും സമാധാനവും കൊണ്ട് ഞാൻ നിറയ്ക്കട്ടെ.
എന്നെ സമീപിക്കുന്നവർ അങ്ങയുടെ സ്നേഹവും സാന്നിദ്ധ്യവും അനുഭവിക്കട്ടെ.
ഈ ലോകം പണമോ പദവിയോ പ്രശസ്തിയോ എന്റെ മുന്നില് വെച്ച് നീട്ടുമ്പോൾ ഞാൻ അങ്ങയെ മറന്നുപോകാതിരിക്കട്ടെ. ഞാനല്ല എന്നിലൂടെ അങ്ങാണ് മഹത്വപ്പെടെണ്ടത് എന്നാ ചിന്ത എനിക്ക് ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ. സ്വർഗ്ഗസ്ഥനായ പിതാവേ ഒത്തിരി നന്ദി. എന്നെയിന്നു അങ്ങയുടെ സാന്നിദ്ധ്യത്തിൽ ജീവിക്കുവാൻ അനുവദിക്കണമെ.
അങ്ങയുടെ വിശുദ്ധരും മാലാഖമാരും എന്നോടുക്കൂടെയുണ്ടായിരിക്കട്ടെ. അവർ സഞ്ചരിച്ച വിശുദ്ധിയുടെ പാതയിലൂടെ ഞാനും സഞ്ചരിച്ചു അങ്ങയുടെ സന്നിധിയിൽ എത്തിചെരട്ടെ. എന്റെ ഓരോ ചിന്തയും ഓരോ വാക്കും ഓരോ പ്രവര്ത്തിയും എന്നെയും മറ്റുള്ളവരെയും അങ്ങയിലേക്ക് നയിക്കട്ടെ.
ഇന്നത്തെ ദിവസം അങ്ങയുടെ സന്നിധിയിൽ വ്യാപരിക്കുവാനും അങ്ങയുടെ മഹത്വത്തിന് കാരണമാകുന്ന സഹോദര സേവനങ്ങളിൽ മുഴുകുവാനുമുള്ള എന്റെ ആഗ്രഹത്തെ അങ്ങയുടെ പ്രിയ മാതാവായ പരിശുദ്ധ മരിയത്തിലൂടെ സമര്പ്പിച്ചുകൊണ്ട് ഞാൻ ഈ ദിവസം ആരംഭിക്കുന്നു , ഈശോയെ എന്റെ സമര്പ്പനത്തെ സ്വീകരിച്ചു അനുഗ്രഹിച്ചാലും...ആമേൻ..
Labels:
പ്രാര്‍ത്ഥനകള്‍
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment