പ്രഭാത പ്രാർത്ഥന
"പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ!"(റോമാകാര്‍ക്കെഴുതിയ ലേഖനം 15:13)ഞങ്ങളുടെ പ്രത്യാശയും, ബലവുമായ കർത്താവെ അവിടുത്തെ ഞങ്ങൾ വാഴ്ത്തുന്നു. ഈശോയെ അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ 'നിനക്ക് എന്റെ കൃപ മതി' ഇന്നേ ദിനത്തിൽ ഞങ്ങൾ അവിടുത്തെ മുൻപിൽ ആയിരുന്നു കൊണ്ട് പ്രാർത്ഥിക്കുമ്പോൾ അവിടുത്തെ കൃപ ഞങ്ങളുടെ ജീവിതങ്ങളിലേയ്ക്ക് ഒഴുകട്ടെ. വേദനിക്കുന്ന മക്കൾക്ക് ആശ്വാസമായി, രോഗികൾക്ക് സൗഖ്യമായി, നിരാശ അനുഭവിക്കുന്നവർക്ക് പ്രത്യാശയായി നല്ല ദൈവമേ അവിടുത്തെ കരുണ ഞങ്ങൾക്ക് അനുഭവ വേദ്യം ആകട്ടെ. ദൈവമേ അവിടുത്തെ ദാനമാണല്ലോ ഞങ്ങളുടെ ഈ ജീവിതം. അവിടുന്ന് ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾ ഞങ്ങളുടെ നേട്ടങ്ങൾ അല്ല എന്നും അത് ദൈവദാനം ആണെന്നും അറിഞ്ഞു ജീവിക്കുവാൻ കൃപ നൽകണമേ. ആത്മാവില ഉളള യഥാർത്ഥ ദാരിദ്ര്യം അനുഭവിക്കുവാൻ നാഥാ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ പടിവാതിൽക്കൽ കാത്തിരിക്കുന്ന ലാസറിനെ കണ്ടില്ലെന്നു നടിച്ചു കടന്നു പോകുവാൻ ഇടയാക്കരുതേ. ഞങ്ങളുടെ പിതാവേ ഇന്ന് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് ചൊരിയണമേ. ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിച്ചു ജീവിതങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ കന്യക മറിയമേ, കാനായിലെ കല്യാണ വേദിയിൽ 'അമ്മ ഇടപെട്ടത് പോലെ ഞങ്ങളുടെ ജീവിതങ്ങളിലും ഇടപെടണമേ. ഈശോയെ ഞങ്ങളുടെ ശൂന്യത അനുഭവിക്കുന്ന ഹൃദയങ്ങളെ ആത്മാവിന്റെ സന്തോഷത്താൽ നിറയ്ക്കണമേ. പരിശുദ്ധ ആത്മാവിന്റെ കൃപകളാൽ ഞങ്ങളുടെ ജീവിതങ്ങളെ അഭിഷേകം ചെയ്യണമേ. നല്ല ദൈവമേ ഇന്നേ ദിനത്തിൽ ദൈവ ദൂതന്മാരുടെ സംരക്ഷണം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ
വിശുദ്ധ റഫായേൽ മാലാഖേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
No comments :
Post a Comment