ഈശോയെ അങ്ങിതാ എന്നെ ഉണര്ത്തിയിരിക്കുന്നു. ഞാനിതാ അങ്ങയുടെ സന്നിധിയിൽ വന്നു നില്ക്കുന്നു. എന്റെ സൃഷ്ടാവും, രാജാവും നിയന്താവുമായ യേശുവേ അങ്ങേക്ക് സ്തുതി. ഇതുവരെ എന്നെ സഹായിച്ചതിന് എന്നെ വഴി നടത്തിയതിനു, എന്നെ പരിപാലിച്ചതിനു, എന്നെ പ്രോത്സാഹിപ്പിച്ചതിന് നന്ദി ഈശോയെ. ഇപ്പോഴും എന്റെ കൂടെയുണ്ടായിരുന്നതിനും നന്ദി. പ്രാർത്ഥിക്കുവാനും നല്ല കാര്യങ്ങൾ ചെയ്യുവാനും എനിക്ക് ശക്തി നൽകിയതിനും , എന്റെ ഓരോ ശ്വാസത്തിനും നന്ദി ഈശോയെ.
യേശുവേ ഞാൻ ചോദിച്ചിട്ടും അങ്ങ് അനുവദിക്കാത്ത കാര്യങ്ങൾക്കും, എന്റെ പ്രശ്നങ്ങള്ക്കും, രോഗങ്ങള്ക്കും, തകര്ച്ചകൾക്കും, നന്ദി. എന്റെ ഭാവി എനിക്ക് കാണുവാൻ സാധിക്കില്ലെങ്കിലും അത് അങ്ങ് കാണുന്നതിനും അങ്ങേക്ക് നന്ദി. ഈശോയെ അങ്ങ് ഇതുവരെ അനുവദിചതൊക്കെയും എന്റെ നന്മയ്ക്കായിരുന്നു. അങ്ങ് എന്റെ നന്മയ്ക്കായി ആഗ്രഹിക്കാത്തതൊന്നും എന്റെ ജീവിതത്തിൽ സംഭവിക്കുന്നില്ല. അതിനാൽ തന്നെ എന്റെ ജീവിതത്തിലെ അന്ധകാരത്തിനും പ്രകാഷത്തിനും നന്ദി ഈശോയെ...
ഈശോയെ അങ്ങ് എനിക്ക് ദാനമായി നല്കിയ ജീവിതത്തിന്റെ മനോഹാരിതയും മഹത്വവും ഞാൻ മനസിലാക്കുന്നു., എത്ര വിശിഷ്ടമായാണ് അങ്ങ് എന്നെ സൃഷ്ടിച്ചത് എന്നോർക്കുമ്പോൾ നന്ദിയാൽ എന്റെ ഉള്ളം നിറയുന്നു. ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും നന്ദി ഈശോയെ..എന്നെ നിത്യതയോട് അടുപ്പിക്കുവാനാണല്ലോ അങ്ങ് ഇവയെല്ലാം അനുവദിക്കുന്നത്.
എന്റെ പ്രാർത്ഥനകൾ കേട്ടതിനും, ഉത്തരം നൽകിയതിനും നന്ദി. അങ്ങ് എനിക്ക് നല്കിയ നന്മകൾ മറന്നു ജീവിക്കുകയും അവയെ നിസാരമായി കരുതുകയും ചെയ്ത നിമിഷങ്ങള്ക്ക് മാപ്പ് ചോദിക്കുന്നു നാഥാ. ഒന്നേ ഞാൻ ചോദിക്കുന്നുള്ളൂ, അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്നും എടുത്തു കളയുതെ. എന്നെ അങ്ങയുടെ സന്നിധിയിൽ നിന്നും തള്ളിക്കളയരുതേ.
ഈശോയെ ഈ പ്രഭാതത്തിന്റെ നിശബ്ദതയിൽ എന്നെയും എനിക്കുള്ള സകലതിനെയും അങ്ങയുടെ സന്നിധിയിൽ സമര്പ്പിക്കുന്നു. അവയിലെല്ലാം അങ്ങയുടെ തിരുവിഷ്ടം പൂര്ത്തിയാകട്ടെ.
പരിശുദ്ധ അമ്മയ്ക്കും, മാലാഖമാര്ക്കും വിശുദ്ധര്ക്കും നന്ദി.
1 സ്വര്ഗ്ഗ, 3 നന്മ, 1 ത്രിത്വ...

No comments :
Post a Comment