ഈശോയെ എന്റെ ഹൃദയവും കരങ്ങളും ഈ പ്രഭാതത്തിൽ ഞാൻ അങ്ങയുടെ സന്നിധിയിലേക്ക് ഉയര്ത്തുന്നു. എനിക്ക് ശക്തിയില്ലെങ്കിലും, നൂറുകണക്കിന് പ്രശ്നങ്ങൾ എന്നെ അലട്ടുന്നെങ്കിലും, ഈശോയെ ഇതാ കരങ്ങൾ ഞാൻ ഉയര്ത്തുന്നു. കരങ്ങളുയർത്തി പ്രാർത്ഥിക്കുമ്പോൾ ഞാൻ അങ്ങയുടെ ശക്തി അറിയുന്നു. എന്റെ ബലഹീനതയിലാണല്ലോ നാഥാ, അങ്ങയുടെ ശക്തി പ്രകടമാകുന്നത്.
എന്റെ ജീവിതത്തിൽ ഇന്ന് സംഭവിക്കാവുന്ന സുഖവും ദുഖങ്ങളും ...ഞാൻ അങ്ങേക്ക് സമര്പ്പിക്കുന്നു. എനിക്ക് താങ്ങാനാവാത്ത ഒരു ഭാരവും , ഈശോയെ അങ്ങ് അനുവദിക്കില്ലെന്ന് ഞാൻ മനസിലാക്കുന്നു. എല്ലാം സാധ്യമാക്കുന്ന അങ്ങാണെൻ ദൈവം. അങ്ങയെ പോലെ എന്നെ സ്നേഹിക്കുവാൻ മറ്റൊരു ദൈവവും ആകാശത്തിലോ ഭൂമിയിലോ ഇല്ല.. അങ്ങയെ പോലെ ക്ഷമിക്കുന്ന ഒരു ദൈവവും വേറെയില്ല. ഈശോയെ അങ്ങയിൽ വിശ്വസിച്ചു തുടങ്ങുമ്പോഴാണല്ലോ അങ്ങയെ അനുഭവിക്കാൻ സാധിക്കുക.. അങ്ങയിലുള്ള എന്റെ വിശ്വാസ കുറവ് പരിഹരിക്കണമേ.
എല്ലാം സാധ്യമാക്കുന്ന അങ്ങയിൽ നിന്നും ഒരിക്കല്പോലും എന്റെ കണ്ണുകളും മനസും വ്യതിചലിക്കാതിരിക്കട്ടെ.
എന്നെ ആശ്വസിപ്പിക്കാനും സുഖപ്പെടുത്താനും, സ്വതന്ത്രനാക്കുവാനും കഴിവുള്ള ഏക ദൈവം അങ്ങാണ്. ഈ ലോകത്ത് എണ്ണിയാൽ തീരാത്ത ചോദ്യങ്ങൾ ഉണ്ടെങ്കിലും അവയ്ക്കെല്ലാമുള്ള ഏക ഉത്തരം അങ്ങ് മാത്രമാണ്, അങ്ങിൽ മാത്രമാണ് ഈശോയെ.
അങ്ങ് എന്റെ ഇടയനായി, സഹായകനായി, രക്ഷകനായി എന്റെ കൂടെയുണ്ടാകണേ. അങ്ങേക്ക് ഒന്നും അസാശ്യമാല്ലെന്നു വിശ്വസിക്കുന്നു ഞാൻ. ഈശോയെ അങ്ങയുടെ സ്വന്തമായി മാറിയ, വിശുദ്ധർ അനുഭവിക്കുന്ന സന്തോഷത്തിലേക്ക് എന്നെ വളര്ത്തണമേ. ഈശോയെ ഞാൻ അങ്ങയുടെതാണ്. എനിക്ക് അങ്ങയുടെതായിരുന്നാൽ മാത്രം മതി. എന്നെ ഒരു പുതിയ സൃഷ്ടിയാക്കു നാഥാ. ഈശോയെ എനിക്ക് പഴയ ജീവിതം വേണ്ട...ആ സുഖവും സന്തോഷവും വേണ്ട. പകരം അങ്ങയില്ലുള്ള സുഖവും സന്തോഷവും മതി. ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഒരു നവീകരണം വേണം. അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു എന്റെ ജീവിതത്തെ നവീകരിക്കണമേ. ഒരു പുതിയ സൃഷ്ടിയായി മാറുവാനുള്ള എന്റെ ആഗ്രഹത്തെ അങ്ങയുടെ സന്നിധിയില്‍ സമര്‍പ്പിച്ചു കൊണ്ട് ഈശോയെ അങ്ങയുടെ അമ്മയെയും വിശുദ്ധരെയും അങ്ങയോടുള്ള സ്നേഹത്താല്‍ സ്നേഹിച്ചുകൊണ്ടും ഞാന്‍ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥനകള്‍ അങ്ങ് കേള്‍ക്കണമേ. ഇന്ന് ആരെല്ലാം എന്റെ പ്രാര്‍ത്ഥന സഹായം ആവാശ്യപ്പെട്ടവരെ കൂടുതല്‍ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ. യേശുവേ അങ്ങയുടെ നാമം എന്നും ആരാധിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ ആമേന്‍...

No comments :
Post a Comment