ഇന്നത്തെ പ്രാര്ത്ഥന....നാഥാ എളിമയോടും വിശ്വാസത്തോടും സ്നേഹത്തോടും കൂടെ ഈ ദിവസം ഞാൻ അങ്ങയുടെ സന്നിധിയിൽ നില്ക്കുന്നു. ഒത്തിരിയേറെ നന്ദിയോടെ ഈ ദിവസത്തെ അങ്ങയുടെ കരങ്ങളിൽ നിന്നും സ്വീകരിക്കുന്നു. ശൂന്യമായ കരങ്ങളുമായി ഈ ഭൂമിയിലേക്ക് ജനിച്ച ഞാൻ ശൂന്യമായ കരങ്ങളുമായി ഈ ലോകത്തോട് ഒരിക്കൽ വിട പറയും. അതിനു മുൻപേ എന്റെ ശൂന്യമായ ഹൃദയത്തിൽ അങ്ങയുടെ സ്നേഹം നിറയ്ക്കേണമേ.
ഈ ലോക വസ്തുക്കളോടുള്ള സ്നേഹത്തിനു വേണ്ട...ി ഞാൻ അങ്ങയുടെ സ്നേഹം നഷ്ടപ്പെടുത്താതിരിക്കട്ടെ.
ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നയിക്കണമേ. എന്റെ ഹൃദയം ജ്വലിപ്പിക്കണമേ. ഈശോയെ ലോകത്തിലാണ് ഞാൻ ജീവിക്കുന്നതെങ്കിലും, ഭൗമീക കാര്യങ്ങൾ എന്നെ സ്വാധീനിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാതിരിക്കട്ടെ.
ആത്മീയ മനുഷ്യനായി ജീവിക്കുവാനുള്ള എന്റെ ആഗ്രഹത്തെ അനുഗ്രഹിക്കണമേ...
ഈ നിമിഷം, ഈശോയെ,, എന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, ജിവിത പങ്കാളി, മക്കൾ, എന്നിവരെ അങ്ങയുടെ തിരുഹൃദയത്തിൽ സമര്പ്പിക്കുന്നു. അവരുടെ ഹൃദയങ്ങളിലും അങ്ങയോടുള്ള സ്നേഹം നിറയ്ക്കേണമേ. അങ്ങയുടെ കൽപ്പനകൾ പാലിക്കുന്ന മക്കളാക്കി അവരെ വളർത്തണമേ.
ഈശോയെ, പണതിനോ പ്രശസ്തിക്കോ വേണ്ടി ഞാനോ എന്റെ കുടുംബമോ അങ്ങയെ ഒറ്റിക്കൊടുക്കാതിരിക്കട്ടെ. കുടുംബ പ്രാര്ത്ഥനയിലൂടെ എന്റെ കുടുംബം എന്നും അങ്ങയോടു ചേർന്ന് നില്ക്കട്ടെ
എല്ലാ നന്മകൾക്കും വേണ്ടി അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു. എല്ലാ രോഗങ്ങള്ക്കും തകര്ച്ചകൾക്കും വേണ്ടി അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു.
ഇന്നും എന്നും ഞങ്ങളിൽ അങ്ങയുടെ ഇഷ്ടം പൂര്ത്തിയാകട്ടെ എന്ന്`പ്രാർത്ഥിച്ചു കൊണ്ട് എന്റെ കര്ത്തവ്യങ്ങളിലേക്ക് ഞാൻ പ്രവേശിക്കട്ടെ...
പരിശുദ്ധ അമ്മെ ഞങ്ങള്ക്കുവേണ്ടി പ്രാർത്ഥിക്കണേ...ആമേൻ

No comments :
Post a Comment