പ്രഭാത പ്രാര്‍ത്ഥന...
കര്‍ത്താവേ എങ്ങനിക്കായി ഒരുക്കിയ ഈ പ്രഭാതത്തിനും ഈ ദിവസത്തിനും ഞാന്‍ നന്ദി പറയുന്നു. എന്റെ മനസ്സ് ഇന്നത്തെ ദിവസത്തിന്റെ ആകുലതകളിലെക്കും വ്യഗ്രതകളിലേക്കും പോകുന്നതിനുമുന്പ് അതിനെ ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. നാഥാ, അങ്ങയുടെ നന്മയും കരുണയും ഞാന്‍ ധ്യാനിക്കുന്നു. അങ്ങയില്‍ വിശ്വസിച്ചും പ്രത്യാശയര്‍പ്പിച്ചുംകൊണ്ട് ഞാന്‍ ഇന്നത്തെ ദിവസം ആരംഭിക്കട്ടെ. അങ്ങയുടെ സന്തോഷവും സമാധാനവുംകൊണ്ട് എന്റെ ഹൃദയത്തെ, ജീവിതത്തെ കുടുംബത്തെ നിറയ്ക്കണമേ. നാഥാ, എന്റെ ശരീരത്തെയും ആത്മാവിനെയും ഒരു ബലിയായി അങ്ങേക്ക് സമര്‍പ്പിക്കുന്നു. അനേകരെ സ്നേഹിക്കുന്ന സേവിക്കുന്ന ഒരു ഉപകരണമാക്കി എന്നെ മാറ്റണമേ. എന്റെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് തിരിച്ചറിഞ്ഞ് വിശുദ്ധമായ കാര്യങ്ങളില്‍ മുഴുകി ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ. കര്‍ത്താവേ അങ്ങേനിക്കുവേണ്ടി നല്‍കിയ ഈ ദിവസത്തില്‍ ഞാന്‍ സഹോദര സ്നേഹത്തിലൂടെ അങ്ങയെ മഹത്വപ്പെടുത്തട്ടെ. എന്റെ പ്രാര്‍ത്ഥനാസഹായം യാചിച്ച എല്ലാവരെയും ഓര്‍ക്കുന്നു, അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഏറെ പ്രത്യേകമായി പരിശുദ്ധ അമ്മയുടെയും വിശുദ്ധ ഔസേപ്പ് പിതാവിന്റെയും സഹായം വിദേശത്തു ജോലിചെയ്യുന്ന മക്കള്‍ക്കായി അപേക്ഷിക്കുന്നു. ദൈവമേ ഞങ്ങളെ അനുഗ്രഹിച്ചാലും.

No comments :
Post a Comment