പ്രഭാത പ്രാര്‍ത്ഥന...
ദൈവമേ അങ്ങയെ ആരാധിക്കുവാനും സഹോദര സ്നേഹത്തിലൂടെ അങ്ങയെ മഹത്വപ്പെടുത്തുവാനുമായി ഒരു ദിവസം കൂടി നല്‍കുവാന്‍ തിരുവുള്ളമായ അങ്ങയുടെ സ്നേഹത്തിനും കാരുണ്യത്തിനും നന്ദി അര്‍പ്പിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവിലൂടെ അങ്ങേയ്ക്ക് ഞാന്‍ ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു.
കര്‍ത്താവേ അങ്ങ് നല്ലവനും അങ്ങയുടെ കാരുണ്യം ശാശ്വതവുമാണെന്ന് ഞാന്‍ അറിയുന്നു. എന്റെ ജീവിതത്തിന്റെ നിയന്ത്രണം അങ്ങേറ്റെടുക്കണമെ. പിതാവായ ദൈവമേ ഞങ്ങളുടെ ഹൃദയങ്ങളെ സത്യത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ നയിക്കണമേ. അസ്വസ്ഥമായ ഞങ്ങളുടെ ജീവിതങ്ങളെ ശാന്തമാക്കണമേ.
അങ്ങെനിക്കു നല്‍കിയ എന്റെ കുടുംബത്തെ അതിന്റെ എല്ലാ സുഖ ദുഃഖങ്ങളോടും കൂടെ സമര്‍പ്പിക്കുന്നു. വിശുദ്ധീകരിക്കണമേ.
വിദേശത്ത് ജോലി ചെയ്യുന്ന മക്കളുടെമേല്‍ അങ്ങയുടെ കാരുണ്യം ഉണ്ടാകട്ടെ. സ്വന്തമായി ഭവനവും തൊഴിലും അന്വേഷിക്കുന്നവര്‍ക്ക് അങ്ങ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കണമേ.
എല്ലാ ഹൃദയങ്ങളും അങ്ങയെ അന്വേഷിക്കുകയും അങ്ങയില്‍ ആശ്വസിക്കുകയും ചെയ്യട്ടെ. ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു... ക്രിസ്തുവില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുന്ന ദൈവമേ അങ്ങേക്ക് സ്തുതി.
ഇന്നത്തെ തിരുവചനം.

No comments :
Post a Comment