പ്രഭാത പ്രാർത്ഥന
"കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ!(ഏശയ്യാ,33:2)"കർത്താവെ, ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ പ്രാർത്ഥനയ്ക്കായി അണയുന്ന എല്ലാ മക്കളെയും ഓർത്തു പ്രാർത്ഥിക്കുന്നു. ലോകത്തിന്റെ ഭാരത്താൽ ജീവിതം വെറുത്ത മക്കളെ പ്രത്യകമായി അങ്ങയുടെ സന്നിധിയിലേക്ക് സമർപ്പിക്കുന്നു. ദാവീദിന്റെ പുത്രനായി, ഭൂമിയിൽ അവതാരമെടുത്ത ഈശോയെ, സഹനങ്ങളിൽ കൂടെ കടന്നു പോകുന്ന മക്കൾക്ക് താങ്ങായിരിക്കണമേ. വിവിധങ്ങൾ ആയ ശാരീരിക അസ്വാസ്ഥതകൾ കാരണം വിഷമിക്കുന്ന എല്ലാ മക്കളെയും ഓർക്കുന്നു. കാൻസർ രോഗികൾ, ക്ഷയ രോഗികൾ, ഹൃദ്രോഗികൾ, ലിവർ സിറോസിസിന് അടിമപെട്ടവർ, എയ്ഡ്സ് ബാധിച്ചവർ എല്ലാവരെയും ദിവ സന്നിധിയിലേക്ക് ഉയർത്തി പ്രാർത്ഥിക്കുന്നു. കർത്താവെ അവിടുത്തെ പദ്ധതി അവരുടെ ജീവിതത്തിൽ നിറവേറട്ടെ. നാഥാ ദൈവിക സംരക്ഷണം അവർ ഈ അവസ്ഥകളിൽ അനുഭവിക്കുവാൻ ഇടവരുത്തണമേ. രോഗങ്ങളെയും, സഹനങ്ങളെയും തുടർന്ന് ദൈവ വിശ്വാസത്തിൽ നിന്നും അകന്നു പോയവർ ഉണ്ട്. ദൈവം എന്റെ സഹന സമയത്തു എവിടെ ആയിരുന്നു എന്ന് ചോദിച്ചു കൊണ്ട് വിശ്വാസത്തിൽ നിന്നും അകന്നു പോയവരെ ഓർത്തു പ്രാർത്ഥിക്കുന്നു.ഈശോയെ അവിടുത്തെ പദ്ധതി അങ്ങ് അവർക്ക് വെളിപ്പെടുത്തി നൽകണമേ. ജീവിതത്തിന്റെ പരുക്കൻ പ്രതലങ്ങളിൽ തട്ടി ഞങ്ങളുടെ ആത്മാവിന് മുറിവേൽക്കുവാൻ ഇടവരുത്തരുതേ. വലിയ ദൈവ വിശ്വാസത്തിൽ ഞങ്ങളെ അഭിഷേകം ചെയ്യണമേ. ഹൃദയത്തിന്റെ നിറവിൽ ദൈവത്തെ സ്തുതിച്ചു കൊണ്ട് സഹനങ്ങളിൽ കൂടെ കടന്നു പോകുവാൻ ഇടവരണമേ. പിതാവേ ഇന്ന് പ്രത്യകമായി, ഞങ്ങളെ പരിഹസിക്കുന്ന, വേദനിപ്പിക്കുന്ന മക്കളെ ഓർക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അവരുടെ ആത്മാക്കൾ നശിച്ചു പോകുവാൻ ഇടയാക്കരുതേ. സഭയെയും, വിശ്വാസികളെയും നശിപ്പിച്ചു കൊണ്ട് വിജയം നേടുവാൻ ശത്രുവിന് ഇടയ്ക്കാരുതേ. ആമേൻ
വിശുദ്ധ ഔസേപ്പ് പിതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
No comments :
Post a Comment