ഇന്നത്തെ പ്രാര്ത്ഥന....
ഈശോയെ, ഇന്നത്തെ ഓരോ നിമിഷത്തിലും എനിക്ക് അങ്ങയെ വേണം...
ഞാൻ എഴുന്നേൽക്കുമ്പോൾ...ഞാൻ കുളിക്കുമ്പോൾ...ഞാൻ നടക്കുമ്പോൾ... ഞാൻ ജോലി ചെയ്യുമ്പോൾ, ഞാൻ വിശ്രമിക്കുമ്പോൾ, ഞാൻ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ കൂട്ടുകാരുമായി സംസാരിക്കുമ്പോൾ, ഞാൻ ഒറ്റക്കിരിക്കുമ്പോൾ ... എനിക്ക് അങ്ങയെ വേണം..
അങ്ങയുടെ സാന്നിധ്യം ഇല്ലാത്ത ഒരു കാര്യങ്ങളും എനിക്ക് അനുവദിക്കരുതെ ഈശോയെ...
അങ്ങയുടെ സാന്നിധ്യം മറക്കു...ന്ന ഓരോ നിമിഷവും ഞാൻ ജീവിക്കുന്നില്ല എന്നറിയുന്നു...അതുകൊണ്ട് എനിക്ക് ഇപ്പോഴും അങ്ങയുടെ സാന്നിദ്ധ്യത്തിൽ ജീവിക്കണം...
എന്റെ മാതാപിതാക്കളിൽ....സഹോദരങ്ങളിൽ. . ജീവിത പങ്കാളിയിൽ...മക്കളിൽ, സഹപ്രവർത്തകരിൽ..തൊഴിലിൽ എല്ലാം എനിക്ക് അങ്ങയുടെ സാന്നിദ്ധ്യം മതി...ഈശോയെ ഞാൻ അങ്ങയെ മറക്കുവാൻ ഇടയാക്കുന്ന എല്ലാം എടുത്തു മാറ്റണമേ...
ഇന്ന് ഞാൻ കൂട്ടുകാരുടെ കൂടെക്കൂടി അങ്ങയെ മറന്നു പാപവഴികളിൽ സഞ്ചരിക്കാതിരിക്കട്ടെ... ഇന്ന് എന്ത് ത്യാഗം സഹിച്ചും ഞാൻ പരിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാനും കുര്ബാന സ്വീകരിക്കുവാനും തയ്യാറാകും ഈശോയെ...
ഈശോയെ, എന്നോട് പ്രാര്ത്ഥന ആവശ്യപ്പെട്ട എല്ലാ മക്കളെയും സമര്പ്പിക്കുന്നു. ഒപ്പം ഇന്ന് ഭൂമിയിൽ ജനിക്കുവാൻ അങ്ങ് ആഗ്രഹിക്കുന്ന ഓരോ കുഞ്ഞിനേയും മാതാപിതാക്കളെയും അനുഗ്രഹിക്കണമേ...
രോഗ ചികിത്സയ്ക്കായി പോകുന്നവരെ ആശ്വസിപ്പിക്കണമേ... പരീക്ഷകൾ എഴുതുന്നവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ... തൊഴിൽ തേടുന്ന മക്കൾക്ക് മാര്ഗ്ഗ നിര്ദ്ദേശം നല്കണമേ....
ഈശോയെ ഭക്ഷണമോ വസ്ത്രമോ ജലമോ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ ഞാൻ ഇന്ന് ചെറിയ രീതിയിലെങ്കിലും സഹായിക്കട്ടെ...
എല്ലാം സമയത്തും ഞാൻ അങ്ങയുടെകൂടെ ആയിരുന്നുകൊണ്ട് അങ്ങയുടെ മഹത്വത്തിന് യോജിച്ചവിധം ജീവിക്കുവാൻ എന്നെ സഹായിക്കണമേ...പരിശുദ്ധ അമ്മെ എനിക്കായും എല്ലാ മക്കള്ക്കായും പ്രാർത്ഥിക്കണമേ...ആമേൻ...
ഈശോയെ, ഇന്നത്തെ ഓരോ നിമിഷത്തിലും എനിക്ക് അങ്ങയെ വേണം...
ഞാൻ എഴുന്നേൽക്കുമ്പോൾ...ഞാൻ കുളിക്കുമ്പോൾ...ഞാൻ നടക്കുമ്പോൾ... ഞാൻ ജോലി ചെയ്യുമ്പോൾ, ഞാൻ വിശ്രമിക്കുമ്പോൾ, ഞാൻ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ കൂട്ടുകാരുമായി സംസാരിക്കുമ്പോൾ, ഞാൻ ഒറ്റക്കിരിക്കുമ്പോൾ ... എനിക്ക് അങ്ങയെ വേണം..
അങ്ങയുടെ സാന്നിധ്യം ഇല്ലാത്ത ഒരു കാര്യങ്ങളും എനിക്ക് അനുവദിക്കരുതെ ഈശോയെ...
അങ്ങയുടെ സാന്നിധ്യം മറക്കു...ന്ന ഓരോ നിമിഷവും ഞാൻ ജീവിക്കുന്നില്ല എന്നറിയുന്നു...അതുകൊണ്ട് എനിക്ക് ഇപ്പോഴും അങ്ങയുടെ സാന്നിദ്ധ്യത്തിൽ ജീവിക്കണം...
എന്റെ മാതാപിതാക്കളിൽ....സഹോദരങ്ങളിൽ.
ഇന്ന് ഞാൻ കൂട്ടുകാരുടെ കൂടെക്കൂടി അങ്ങയെ മറന്നു പാപവഴികളിൽ സഞ്ചരിക്കാതിരിക്കട്ടെ... ഇന്ന് എന്ത് ത്യാഗം സഹിച്ചും ഞാൻ പരിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാനും കുര്ബാന സ്വീകരിക്കുവാനും തയ്യാറാകും ഈശോയെ...
ഈശോയെ, എന്നോട് പ്രാര്ത്ഥന ആവശ്യപ്പെട്ട എല്ലാ മക്കളെയും സമര്പ്പിക്കുന്നു. ഒപ്പം ഇന്ന് ഭൂമിയിൽ ജനിക്കുവാൻ അങ്ങ് ആഗ്രഹിക്കുന്ന ഓരോ കുഞ്ഞിനേയും മാതാപിതാക്കളെയും അനുഗ്രഹിക്കണമേ...
രോഗ ചികിത്സയ്ക്കായി പോകുന്നവരെ ആശ്വസിപ്പിക്കണമേ... പരീക്ഷകൾ എഴുതുന്നവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ... തൊഴിൽ തേടുന്ന മക്കൾക്ക് മാര്ഗ്ഗ നിര്ദ്ദേശം നല്കണമേ....
ഈശോയെ ഭക്ഷണമോ വസ്ത്രമോ ജലമോ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ ഞാൻ ഇന്ന് ചെറിയ രീതിയിലെങ്കിലും സഹായിക്കട്ടെ...
എല്ലാം സമയത്തും ഞാൻ അങ്ങയുടെകൂടെ ആയിരുന്നുകൊണ്ട് അങ്ങയുടെ മഹത്വത്തിന് യോജിച്ചവിധം ജീവിക്കുവാൻ എന്നെ സഹായിക്കണമേ...പരിശുദ്ധ അമ്മെ എനിക്കായും എല്ലാ മക്കള്ക്കായും പ്രാർത്ഥിക്കണമേ...ആമേൻ...
No comments :
Post a Comment