ഇന്നത്തെ പ്രഭാതത്തിൽ.....ഈശോയെ എല്ലാം എല്ലാം അങ്ങയുടെ സമ്പന്നതയില്‍ നിന്നുമാണ് ഞാന്‍ സ്വീകരിച്ചത്, അതുകൊണ്ട് തന്നെ കരങ്ങള്‍ കൂപ്പി നന്ദിയോടെ ഈ പ്രഭാതത്തില്‍ നില്‍ക്കട്ടെ ഒരു നിമിഷം അങ്ങയുടെ സന്നിധിയില്‍...ഈശോയെ എല്ലാം നവീകരിക്കുന്ന അങ്ങയുടെ സ്നേഹത്താല്‍ ഈ പ്രഭാതത്തില്‍ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. ഓരോ നിമിഷവും അങ്ങയുടെ സാന്നിദ്ധ്യത്തിൽ എനിക്കും ജീവിക്കുവാൻ സാധിച്ചിരുന്നുവെങ്കിൽ. അങ്ങയുടെ സ്നേഹത്തിൽ... നിന്നും അകലാതെ ആ സന്തോഷത്തിൽ ആയിരിക്കുവാൻ എന്നെ സഹായിക്കണേ ഈശോയെ.
ഈശോയെ, ഞാൻ അന്വേഷിക്കുന്ന സ്നേഹവും സമ്പത്തും സൌന്ദര്യവും എല്ലാം അങ്ങാണ്. ഈശോയെ ഞാൻ അങ്ങയെ അന്വേഷിക്കുന്നതിനെക്കാൾ കൂടുതൽ അങ്ങ് എന്നെ അന്വേഷിക്കുന്നു.. ഇതാ വഴിതെറ്റിയ ആടിനെപ്പോലെ പാപത്തിന്റെ സുഖത്തിന്റെ മുൾപ്പടർപ്പിൽ കിടന്നു ഞാനും നിലവിളിക്കുന്നു. ദാവീദിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ.
ഈശോയെ അങ്ങ് ആഗ്രഹിക്കുന്ന സമയത്ത് ഫലം നല്കുന്ന വൃക്ഷമാണോ ഞാൻ? അങ്ങ് എന്നെ സന്ദർശിക്കുന്നത് ഞാൻ അറിയുന്നു. ഫലം നല്കാതെ നില്ക്കുന്ന എന്നെ വെട്ടിക്കളയുവാൻ തയ്യാറാകാതെ ഓരോ പ്രാവശ്യവും അങ്ങ് എനിക്ക് അവസരം നല്കുന്നു. അങ്ങയുടെ ക്ഷമയുടെ ആഴം ഞാൻ മനസിലാക്കുന്നു ഈശോയെ.
എന്നെ സുഖപ്പെടുത്തുന്ന വൈദ്യൻ അങ്ങാകുന്നു... എന്നെ വെട്ടിയൊരുക്കണെ ഈശോയെ, പുഴുക്കുത്ത് ഏറ്റതെല്ലാം മുറിച്ചു മാറ്റണെ... അങ്ങയെ മഹത്വപ്പെടുത്തുവാൻ യോജിച്ചവ മാത്രം നിലനിര്ത്തണെ.
ഈശോയെ സ്വര്ഗ്ഗീയ പിതാവിന്റെ മകനായി മകളായി വളരുവാൻ എന്നെയും സഹായിക്കുമോ. എന്റെ വിശുദ്ധരായ സഹോദരങ്ങളോടും പരിശുദ്ധ അമ്മയോടും ചേരുവാൻ എനിക്കും ആഗ്രഹമുണ്ട് ഈശോയെ, പക്ഷെ ഞാൻ ചിന്തയിലും വാക്കിലും പ്രവർത്തിയിലുമൊക്കെ പാപ സാഹചര്യങ്ങളിൽ വീണു പോകുന്നു. അനുതാപത്തോടെ വിശുദ്ധ കുംബസാരക്കൂടിനെ സമീപിക്കുവാനും കണ്ണുനീരാൽ ഹൃദയം കഴുകി അങ്ങയുടെ കാരുണ്യം പ്രാപിക്കുവാനും എനിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ.....
ഈശോയെ എന്റെ ജോലിയിലെ പ്രയാസവും കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥയും അങ്ങയിൽ സംര്പ്പിച്ചുകൊണ്ട് അങ്ങയുടെ പരിപാലനയിൽ ആശ്രയിച്ചുകൊണ്ടും ഞാനിതാ ഇന്നത്തെ എന്റെ കർമ മണ്ഡലത്തിലേക്ക് പോകുന്നു. ഈശോയെ ഇന്ന് എന്ത്തന്നെ സംഭവിച്ചാലും അങ്ങയുടെ സ്നേഹത്തിൽ നിന്നും എന്നെ അകറ്റുന്നതായ ഒരു കാര്യത്തിലും ഞാൻ ഏർപ്പെടുകയില്ലെന്ന് വാഗ്ദാനം ചെയ്യുന്നു... എന്റെ തീരുമാനത്തെ അനുഗ്രഹിക്കണേ ഈശോയെ...
യേശുവേ ഞാൻ നിന്നെ ഒത്തിരി സ്നേഹിക്കുന്നു.....

No comments :
Post a Comment