ഇന്നത്തെ പ്രാർത്ഥന..... ഈശോയെ, ഈ പ്രഭാതത്തിന്റെ നിശബ്ദതയിൽ ഞാൻ അങ്ങയോടൊന്നു സംസാരിക്കട്ടെ. ഞാൻ അങ്ങയുടെ സന്നിധിയിൽ നില്ക്കുന്നത് പണമോ ഐശ്വര്യമോ സ്ഥാനമാനങ്ങളോ ചോദിക്കാനല്ല, മറിച്ച് ഇന്ന്, എന്റെ ഹൃദയത്തിൽ സന്തോഷവും സമാധാനവും അറിവും ശക്തിയും നിറയ്ക്കണമേ. ഇന്ന് സ്നേഹത്താൽ നിറഞ്ഞ ഹൃദയം കൊണ്ട് ലോകത്തെ കാണണം. ക്ഷംയുള്ളവനും മറ്റുള്ളവരെ മനസിലാക്കുവാനും മറ്റുള്ളവരുടെ മുന്നില് ചെറുതാകണമെങ്കിൽ അതിനുപോലും തയ്...യാറാകുന്ന ഒരു കൃപാവരം എനിക്ക് തരണേ എന്ന് അങ്ങയോടപേക്ഷിക്കുന്നു. എളിമയും ശാന്തയും എന്നിൽ നിറയ്ക്കണമേ. ഞാൻ ഇന്ന് കണ്ടുമുട്ടുന്ന ഓരോ സഹോദരങ്ങളോടും അവർ അങ്ങയുടെ മക്കളാണെന്നുള്ള ബോദ്ധ്യത്തിൽ അവരെ ഞാൻ ശുശ്രൂഷിക്കട്ടെ. അതിനു തടസ്സമായി എന്നിൽ വസിക്കുന്ന അസൂയയും അഹങ്കാരവും സ്വാർഥതയും എടുത്തു മാറ്റണമേ. മോശമായ സംസാരത്തിൽ നിന്ന് എന്റെ നാവിനെയും അപ്രകാരമുള്ള കാഴ്ചകളിൽ നിന്ന് എന്റെ കണ്ണിനെയും, കേൾവികളിൽ നിന്ന് എന്റെ കാതിനെയും ചിന്തകളിൽ നിന്ന് എന്റെ മനസിനെയും മോചിപ്പിക്കണമേ. നല്ല ചിന്തകള് എന്നിൽ വസിക്കട്ടെ. മറ്റുള്ളവര്ക്ക് നന്മയും അങ്ങേക്ക് മഹത്വത്തിന് കാരണമാകുന്നതുമായ കാര്യങ്ങളിൽ ഞാൻ വ്യാപ്രുതനാകട്ടെ.
ഇന്നലത്തെക്കാൾ കൂടുതൽ ഇന്ന്, ഞാൻ അങ്ങയിൽ വിശ്വസിക്കുകയും ശരണപ്പെടുകയും അങ്ങയെ സ്നേഹിക്കുകയും ചെയ്യട്ടെ. ഒരു വ്യക്തിയോ സാഹചര്യമോ എന്നെ അങ്ങിൽ നിന്നും അകറ്റാതിരിക്കട്ടെ.
ഈശോയെ, എന്റെ ജീവിതത്തിൽ പണത്തേക്കാളും ഭക്ഷണത്തെക്കാളും എന്തിനേറെ ഞാൻ ശ്വസിക്കുന്ന വായുവിനെക്കാളുമേറെ എനിക്ക് അങ്ങയെ വേണം. അങ്ങയുടെ അസാന്നിധ്യം എന്നിൽ തീര്ക്കുന്ന വിടവ് എന്നെ അസ്വസ്ഥനാക്കുന്നു. അങ്ങയുടെ സ്വന്തമായി മാറിയ പരിശുദ്ധ അമ്മയും വിശുദ്ധരും എത്രയോ ധന്യരാ ഈശോയെ.
ഈശോയെ, ഇന്ന് എന്നോടൊപ്പം ജോലി ചെയ്യുന്ന ഒരു സഹോദരനെയെങ്കിലും നിസ്വാർതതയോടെ സഹായിക്കുവാൻ എനിക്ക് അവസരം നല്കണേ. ഏതെങ്കിലും ഒരു സഹോദരൻ വിഷമിചിരിക്കുന്നതായി കണ്ടാൽ ഞാൻ ആശ്വസിപ്പിക്കട്ടെ.
ഈശോയെ ഈ ദിവസത്തെ മനോഹരമാക്കുവാൻ ഇതാ എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനേയും അങ്ങേക്ക് സമര്പ്പിക്കുന്നു. അങ്ങയുടെ ഇഷ്ടം എന്നിലും ഈ ലോകം മുഴുവനിലും പൂര്ത്തിയാകട്ടെ. തിരുസഭയിൽ നിന്നും അകന്നുപോയ അങ്ങയുടെ പ്രിയ മക്കളെ തിരികെ കൊണ്ടുവരണെ ഈശോയെ. ഒരിടയനും ഒരു അജഗണവുമായി ഞങ്ങളെ മാറ്റണമേ. ആമേൻ.

No comments :
Post a Comment