ഈ പ്രഭാതത്തില്‍.....പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ, ഈശോയെ ആകാശത്തിലും ഭൂമിയിലും അങ്ങല്ലാതെ മറ്റൊരു ദൈവം ഇല്ല.. ഈ ലോകത്തിൽ ആരെല്ലാം അങ്ങയെ മറന്നാലും വെറുത്താലും പരിഹസിച്ചാലും, അവരൊക്കെയും അങ്ങയിലൂടെയല്ലാതെ രക്ഷിക്കപ്പെടുന്നില്ല എന്ന് ഞാൻ മനസിലാക്കുന്നു. അങ്ങ് മാത്രമേ മനുഷ്യകുലത്തോട് പറഞ്ഞിട്ടുള്ളൂ, ഞാനാകുന്നു വഴിയും സത്യവും ജീവനുമാകുന്നു എന്ന്. അതുകൊണ്ട് തന്നെ അങ്ങിലൂടെ മാത്രമേ രക്ഷ സ്വന്തമാക്കാൻ സാ...ധിക്കുകയുള്ളൂ. മരണത്തിനുപോലും കീഴടക്കാൻ സാധിക്കാത്ത അങ്ങയെ അല്ലാതെ ആരെയാണ് ഞാൻ ആരാധിക്കേണ്ടത്. ഈ ലോകത്തിന്റെ ദേവന്മാരുടെ കല്ലറകൾ ഇന്നും അടഞ്ഞു കിടക്കുമ്പോൾ, ഈശോയെ ഉയർത്തെഴുന്നേറ്റ അങ്ങയുടെ കല്ലറക്ക് മുൻപിലെന്നപോൽ, അങ്ങയുടെ പരിശുദ്ധ സാന്നിദ്ധ്യത്തിന്റെ സക്രാരിക്ക് മുൻപിൽ ഞാനും നില്ക്കുന്നു. എല്ലാം മനസിലാക്കുകയും ക്ഷമയോടെ അനുതാപിയുടെ വരവ് കാത്തിരിക്കുകയും അവനെ വാരി പുണരുകയും ചെയ്യുന്ന അങ്ങാണ് എന്റെ ദൈവം...
ഈശോയെ ഈ പ്രഭാതത്തിലും ഇന്നത്തെ ദിവസത്തിലും അങ്ങയുടെ കാരുണ്യം എന്നെ നയിക്കട്ടെ. അങ്ങയുടെ ആത്മാവിനാൽ ഞാൻ നിറയട്ടെ. ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ട മക്കൾ വിടുതൽ പ്രാപിക്കട്ടെ. എല്ലാ മക്കളും അങ്ങയുടെ വഴി തിരിച്ചറിയട്ടെ.
ഈശോയെ അങ്ങയുടെ മുൻപിൽ ഇതാ ഞാൻ. എന്റെ ജീവിതത്തിലെ വിശുദ്ധീകരിക്കപ്പെടെണ്ട മേഖലകളെ സമര്പ്പിക്കുന്നു. ഇനിയും എടുത്തു മാറ്റപ്പെടെണ്ടതായ കളകൾ എന്നിൽ വളരുന്നു. ഈശോയെ ഇന്നത്തെ എന്റെ സന്തോഷവും നല്ല പ്രവര്ത്തികളും വാക്കുകളും എല്ലാം അങ്ങേക്ക് ഞാൻ സമ്മാനമായി സമര്പ്പിക്കുന്നു.
ഈശോയെ എന്റെ വാക്കുകള ചെയ്തികൾ ചിന്തകള് എല്ലാം ഇന്ന് അങ്ങേക്ക് ഇഷ്ടപ്പെട്ടതായിരിക്കുവാൻ വേണ്ടി അവയെല്ലാം അങ്ങയുടെ സന്നിധിയിൽ സമര്പ്പിക്കുന്നു. അങ്ങയുടെ ശക്തിയിൽ ആശ്രയിച്ചു ഞാനിന്നു എന്റെ കർത്തവ്യങ്ങൾ പൂര്ത്തിയാക്കട്ടെ. എന്റെ പണമോ എന്റെ സൌന്ദര്യമോ എന്റെ ശക്തിയോ അല്ല, എന്നെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അങ്ങാണ് എന്റെ സര്വ്വസ്വവും. ഈശോയെ എനിക്ക് സ്വന്തമായി ഒന്നുമില്ലെങ്കിലും ഞാൻ അങ്ങിൽ ആശ്രയിക്കും.
ഒരു നല്ല ഭാവിക്കുവേണ്ടി, ഇതാ ഇന്നുള്ള എന്റെ പ്രവര്ത്തനങ്ങളും അങ്ങയോടുള്ള സ്നേഹത്താൽ പ്രേരിതനായി ഞാൻ ചെയ്യുന്നു. ലോകം മുഴുവനും അങ്ങയുടെ സ്നേഹവും സമാധാനവുംകൊണ്ടു നിറയ്ക്കെണമെ.
രോഗികളും വേദനിക്കുന്നവരുമായ അങ്ങയുടെ മക്കളുടെമേൽ അലിവു തോന്നണമേ.
ഇന്ന് ഈ ഭൂമിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ....ഇന്ന് മരിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളുടെമേൽ അങ്ങയുടെ കരുണ ഉണ്ടായിരിക്കട്ടെ.
യേശുവേ അങ്ങയുടെ സന്നിധിയിലായിരിക്കുന്ന പരിശുദ്ധ അമ്മയും വിശുദ്ധരും ഞങ്ങള്ക്കുവേണ്ടി പ്രാർത്ഥിക്കട്ടെ... ആമേൻ

No comments :
Post a Comment