ഇന്നത്തെ പ്രാര്ത്ഥന....ഈ ഭൂമിയിൽ ആരെല്ലാം മറന്നാലും എന്നെ മറക്കാത്ത സ്നേഹമായ ഈശോയെ അങ്ങ് എനിക്ക് ദാനമായി നല്കിയ ഈ പ്രഭാതത്തിൽ കരങ്ങൾ കൂപ്പി നന്ദി പറയുന്നു. പ്രതീക്ഷയും പ്രത്യാശയും നല്കുന്ന ഒരു ദിവസമാണല്ലോ അങ്ങ് എനിക്ക് ദാനമായി നല്കിയിരിക്കുന്നത്.
അങ്ങയുടെ വിശ്വസ്തതക്ക് നന്ദി ഈശോയെ. അനന്തമായ സ്നേഹത്താൽ എന്നെ സ്നേഹിക്കുന്നതിനും നന്ദി നാഥാ. എന്നോട് ക്ഷമിച്ചതിനും എന്നെ രാത്രിയിൽ കരുതിയതിനും നന്ദി. ഇ...താ ഞാൻ കരങ്ങളുയർത്തി, എനിക്കുള്ള സരവ്വവും അങ്ങയുടെ സന്നിധിയിൽ സമര്പ്പിച്ചു അങ്ങേക്ക് നന്ദി പറയുന്നു.
എനിക്ക് ചിന്തിക്കാവുന്നതിനുമപ്പുറം എന്നെ അനുഗ്രഹിച്ച അങ്ങയുടെ സ്നേഹത്തിനു നന്ദി ഈശോയെ. എന്റെ കണ്ണുനീരുകൾ, മുറിവുകൾ, വേദനകൾ എല്ലാംതന്നെ എടുത്തു മാറ്റുന്ന അങ്ങയുടെ സ്നേഹത്തിനു നന്ദി അപ്പാ...
എന്നെ സ്നേഹിക്കുന്നവരും ഞാൻ സ്നേഹിക്കുന്നവരും എന്നെ ശത്രുവായി കാണുന്നവരും ഞാൻ ശത്രുവായി കാനുന്നവരുമായ എല്ലാവരെയും അനുഗ്രഹിക്കണമേ.. എന്റെ കൂടെ ജോലി ചെയ്യുന്നവരെയും എന്റെ റൂമിൽ താമസിക്കുന്നവരെയും ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തെയും അനുഗ്രഹിക്കണമേ.
ഞാൻ അറിയും മുൻപേ, പറയും മുൻപേ, എന്റെ ആഗ്രഹങ്ങൾ കാണുന്ന നാഥാ... അങ്ങേക്ക് നന്ദി...
ഈശോയെ എനിക്ക് ജനനം നല്കിയ എന്റെ മാതാപിതാക്കൾ, എന്റെ മാതാപിതാക്കളിൽ അങ്ങ് എനിക്ക് നല്കിയ സഹോദരങ്ങൾ, അവരെയോര്ത്തും നന്ദി ഈശോയെ.
ഈശോയെ ഇന്ന് പ്രത്യേകമായി ഒരു കാര്യം ചോദിക്കട്ടെ. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരായ എല്ലാ മക്കളോടും കൂടെ അങ്ങയുടെ സഹായം ഉണ്ടായിരിക്കണമേ...
ഈശോയെ ഒരു ജോലിക്കുവേണ്ടി, ഒരു കുഞ്ഞിനുവേണ്ടി, ഒരു വിവാഹത്തിനുവേണ്ടി എന്നോട് പ്രാര്ത്ഥന സഹായം ആവശ്യപ്പെട്ട എല്ലാ സഹോദരങ്ങളെയും അങ്ങയുടെ തിരുവിഷ്ടത്തിനായി സമര്പ്പിക്കുന്നു.
ഈശോയെ ഇന്ന് ഞാൻ ജീവനും ജീവിതവും സ്നേഹവും ക്ഷമയും കരുണയും തെരഞ്ഞെടുക്കുന്നു.
വാക്കുകൊണ്ട് ആരെയും വേദനിപ്പിക്കാതിരിക്കട്ടെ. എന്റെ നോട്ടവും കേൾവിയും തെറ്റിപ്പോകാതിരിക്കട്ടെ.
അങ്ങയുടെ കുരിശു മരണത്തിനും രക്ഷക്കും ഉയര്പ്പിനും പരിശുദ്ധ കുര്ബാനക്കും കുമ്പസാര കൂദാശക്കും നിറഞ്ഞ മനസ്സോടെ നന്ദി പറഞ്ഞുകൊണ്ട് ഞാൻ എന്റെ പ്രവര്ത്തന മേഖലയിലേക്ക് പോകട്ടെ.
ഇന്ന് എന്റെ ജീവിതത്തിൽ അങ്ങയുടെ ഇഷ്ടം മാത്രം പൂര്ത്തിയാകട്ടെ. പരിശുദ്ധ അമ്മെ മാലാഖമാരെ വിശുദ്ധരെ ഞങ്ങള്ക്കുവേണ്ടി പ്രാർത്ഥിക്കുവിൻ ആമേൻ....

No comments :
Post a Comment