ഈ പ്രഭാതത്തിൽ... ഈശോക്ക് നന്ദി പറയാം.. ഈ ദിവസത്തിനു, ഇന്നത്തെ ജീവിതത്തിനു, ഇതുവരെ നമ്മെ സംരക്ഷിച്ചതിന്, പാപങ്ങൾ ക്ഷമിച്ചതിനു, നല്ലവഴികളിലൂടെ നടത്തിയതിനു, എല്ലാറ്റിനും ഈശോക്ക് നന്ദി പറയാം.. അവിടുന്ന് നല്കാത്തതായി നമ്മുടെ ജീവിതത്തിൽ ഒന്നുമില്ല...ശൂന്യമായ കരങ്ങളുമായി ഭൂമിയിലേക്ക് വന്ന നമ്മൾ ശൂന്യമായ കരങ്ങളോടെ ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരും. കൂടെ നടന്നവരും, കൂടെ മദ്യപിച്ചവരും, തെറ്റിലേക്ക് നയിച്ചവരു...ം, കൂടെ കളിച്ചവരും ഒന്നും നമ്മളുടെ കൂടെ വരില്ല.. നാം ചെയ്ത പുണ്യങ്ങൾ നമ്മെ അനുഗമിക്കും.
മകനെ, മകളെ, ഇന്ന് ഒരു നന്മയെങ്കിലും ചെയ്യാതെ നീ ഉറങ്ങരുത്. ഇന്ന് സൂര്യൻ അസ്തമിക്കും മുൻപ് ആര്ക്കെങ്കിലും ഒരു നന്മ ചെയ്യുക. നിന്റെ പ്രയത്നങ്ങൾ കര്ത്താവിനെ ഏൽപ്പിക്കുക അവിടുന്ന് നിന്നെ സംരക്ഷിക്കും. നീ നടക്കേണ്ട വഴികൾ ഈശോ നിനക്ക് കാണിച്ചു തരും. നിന്റെ ജീവിതത്തിന്റെ ഏതു കാര്യത്തെ കുറിച്ചും മറ്റുള്ളവരോട് ആലോചിക്കുന്നതിനു മുൻപ്, നീ ഈശോയുമായി ആലോചിക്കുക.. അവിടുന്ന് നിന്നെ സത്യത്തിലേക്കും ജീവനിലെക്കും നയിക്കും.. ഓര്ക്കുക ഈശോയെ പ്പോലെ നിന്നെ സ്നേഹിക്കാൻ ഈ ഭൂമിയിൽ ആര്ക്കുമാവില്ല.. അവിടുത്തെ അമ്മയെ നമ്മുടെ അമ്മയായി വരെ തന്നു....അതിനാൽ അവിടുന്ന് ഇന്ന് നിനക്ക് നല്കുന്ന ഈ വാഗ്ദാനം സ്വീകരിക്കുക. ഈശോ നമ്മളോട് പറയുന്നു....

No comments :
Post a Comment